സഹായം ഓരോരുത്തർക്കും വ്യത്യസ്തമായി കാണപ്പെടുന്നു. നാഷണൽ സെന്‍റർ ഫോർ മിസ്സിംഗ്&എക്സ്പ്ലോയിറ്റഡ് ചിൽഡ്രനിൽ നിന്ന് പിന്തുണ ലഭിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്.
റിസോഴ്സുകളും പിന്തുണയും

വ്യത്യസ്‌ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ, ഓൺലൈനിൽ ഒരു നിർദ്ദിഷ്‌ട ലൊക്കേഷനിലെ ഉള്ളടക്കം നീക്കംചെയ്യുന്നതിന് നിങ്ങൾക്ക് അധിക സഹായം ആവശ്യമാണെമെങ്കിൽ:
NCMEC-നൽകാനാകുന്ന മറ്റ് പിന്തുണയെക്കുറിച്ചുള്ള വിവരങ്ങൾക്കും നിങ്ങളുടെ നഗ്നമോ ഭാഗികമായി നഗ്നമോ ലൈംഗികത പ്രകടമാക്കുന്നതോ ആയ ചിത്രമോ വീഡിയോയോ നീക്കം ചെയ്യുന്നതിനായി നേരിട്ട് എങ്ങനെ ബന്ധപ്പെടാം എന്നതിനെക്കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും MissingKids.org/IsYourExplicitContentOutThereസന്ദർശിക്കുക. ചിലപ്പോൾ ഇത് നിങ്ങളുടെ ചിത്രമോ വീഡിയോയോ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും വേഗതയേറിയ മാർഗ്ഗമായിരിക്കാം. കൂടാതെ കൂടുതൽ വിലപ്പെട്ട വിവരങ്ങളോടെ NCMEC-ലേക്ക് റിപ്പോർട്ട് ചെയ്യാൻ പ്ലാറ്റ്‌ഫോമിന് മുന്നറിയിപ്പ് നൽകാനും കഴിയും.
നിങ്ങളുടെ നഗ്നത വെളിവാക്കുന്ന ഉള്ളടക്കം ഓൺലൈനിലുണ്ടോ?

ഈ ചിത്രങ്ങളെക്കുറിച്ച് ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തുന്നതായോ അല്ലെങ്കിൽ മറ്റു രീതിയിലുല്‍;ള ഓൺലൈൻ ചൂഷണം ചെയ്യുന്നതായോ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യണമെങ്കിൽ:
NCMEC സൈബർ ടിപ്പ്ലൈൻപ്രവർത്തിപ്പിക്കുന്നു – കുട്ടികളോടുള്ള എല്ലാത്തരത്തിലുമുള്ള ഓൺലൈൻ ലൈംഗികാതിക്രമങ്ങൾക്കുമുള്ള ഒരു ഓൺലൈൻ റിപ്പോർട്ടിംഗ് സിസ്റ്റമാണിത്. നിങ്ങളുടെ ചിത്രത്തിന്‍റെയോ വീഡിയോയുടെയോ ഹാഷ് ടേക്ക് ഇറ്റ് ഡൗണിലേക്ക്(Take It Down) ഇതിനകം സമർപ്പിച്ചിട്ടുണ്ടെങ്കിൽ പോലും നിങ്ങൾക്ക് ഒരു സൈബർ ടിപ്പ്ലൈൻ റിപ്പോർട്ട് സമർപ്പിക്കാം. സാധ്യമായ അന്വേഷണത്തിനായി സൈബർ ടിപ്പ്ലൈൻ റിപ്പോർട്ടുകൾ നിയമപാലകർക്ക് ലഭ്യമാക്കുന്നതാണ്..
NCMEC-യുടെ സൈബർ ടിപ്പ്ലൈൻ സന്ദർശിക്കുക

നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലായിരിക്കുകയും, വൈകാരിക പിന്തുണയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമായി വരുകയുമാണെങ്കിൽ, NCMEC-യുടെ മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ച് അറിയാൻ താഴെ ക്ലിക്ക് ചെയ്യുക.
നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലായിരിക്കുകയും, വൈകാരിക പിന്തുണയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യവുമാണെങ്കിൽ: NCMEC-യുടെ മാനസികാരോഗ്യ സേവനങ്ങളെ കുറിച്ച് അറിയാൻ നിങ്ങൾക്ക് താഴെ ക്ലിക്ക് ചെയ്യാം, സഹായം അഭ്യർത്ഥിക്കാൻ ഒന്നിലധികം മാർഗങ്ങളുണ്ട്: 1-800-THE-LOST (1-800-843-5678) എന്ന നമ്പറിലേക്ക് വിളിക്കുക അല്ലെങ്കിൽ ടെക്‌സ്‌റ്റ് സന്ദേശം അയയ്ക്കുക, അല്ലെങ്കിൽ [email protected] എന്നതിൽ ഇ-മെയിൽ ചെയ്യുക, ആരെങ്കിലും നിങ്ങളെ ബന്ധപ്പെടും.
ഇമോഷണൽ സപ്പോർട്ട് ഇൻഫർമേഷൻ